Saturday, 27 July - 2024

കനത്ത മഴ പെയ്യും: റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ 11 മണി വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാദ് നഗരിയിലും സമീപ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഹരീഖ്, ഖര്‍ജ്, ദിലം, മുസാഹമിയ, ഹോത്ത ബനീതമീം, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മ, മറാത്ത് ജില്ലകളിലും കനത്ത മഴയുണ്ടാകും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇടിമിന്നലും മലവെളളപ്പാച്ചിലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
തബൂക്കിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും റെഡ് അലര്‍ട്ടും അല്‍ജൗഫില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജുബൈൽ, ഖോബാർ, ദമാം എന്നിവിടങ്ങളിൽ രാത്രി 09 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് അലർട്ട് പ്രഖ്യാപിച്ചത്.

ചെങ്കടലിലെ ഉപരിതല കാറ്റിൻ്റെ ചലനം വടക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറ് ദിശയിൽ 12-32 കി.മീ / മണിക്കൂർ വേഗതയിൽ ആയിരിക്കും. വടക്ക് ഭാഗത്ത് മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയിലും വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറ് 10-30 കി.മീ / മണിക്കൂർ വേഗത, വടക്കൻ ഭാഗത്ത് 10-30 കി.മീ / മണിക്കൂർ വേഗതയിലും അടിച്ചു വീശും. ബാബ് അൽ മന്ദബ് കടലിടുക്കിലേക്ക് മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിലും കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ഇടത്തരം മുതൽ കനത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. നജ്റാൻ, ജസാൻ, അസിർ, അൽ-ബഹ, മക്ക, മദീന, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, അൽ-ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: