Friday, 17 May - 2024

സുപ്രഭാതം പത്രത്തിനെതിരെ  രൂക്ഷവിമർശനവുമായി ചന്ദ്രിക, ഹുദവിയെ കൊണ്ട് തന്നെ സമസ്തക്ക് മറുപടി നൽകി ലീഗ്, മുസ്‌ലിം സംഘശക്തിയെ തകർക്കാൻ നീക്കമെന്ന് ആരോപണം

കോഴിക്കോട്: മുസ്‌ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ഇരു വിഭാഗത്തിന്റെയും മുഖ പത്രങ്ങൾ തമ്മിൽ നേർക്ക് നേർ ഏറ്റു മുട്ടലിൽ. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതവുമാണ് വിശദീകരണ ലേഖനങ്ങളും മറുപടിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസം സുപ്രഭാതം ദിനപത്രത്തിൽ ‘സമസ്തയും മുസ്‌ലിം ലീഗും സുപ്രഭാതവും’ എന്ന തലക്കെട്ടിൽ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിന് മറുപടിയുമായി ഇന്ന് ചന്ദ്രികയിൽ ഡോ മോയിൻ മലയമ്മ ലേഖനം എഴുതി. ഹമീദ് ഫൈസി എഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലുള്ളത്. സുപ്രഭാതം പത്രത്തിന് സമസ്തയുടെ സ്ഥാപനമായ ദാറുൽ ഹുദ സന്തതിയെ കൊണ്ട് തന്നെ മറുപടി നൽകിയത് ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സുപ്രഭാതം ദിന പത്രത്തിലെ വാർത്തകളും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഹമീദ് ഫൈസിയുടെ കുടില ചെയ്തികളും സമൂഹത്തിന്റെ സൗഹാർദാന്തരീക്ഷവും രാഷ്ട്രീയ അച്ചടക്കവും സാമൂഹിക കെട്ടു റപ്പും തകർക്കുന്നതാണെന്നും ചന്ദ്രികയിലെ ലേഖനത്തിൽ ആരോപിക്കുന്നു. തോളിലിരുന്ന് ചെവി തിന്നുകയും സമുദായത്തിൻ്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യ ഹേതുവായ ചേർന്നുനിൽപ്പിനെ തുരങ്കം വക്കുകയും ചെയ്യുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതിൽ നിന്നു പിന്തിരിപ്പിച്ചേ മതിയാകൂവെന്നും ചന്ദ്രിക ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ലേഖനത്തിൽനിന്ന്

സുപ്രഭാതം ദിനപത്രത്തിൽ ഇന്നലെ (29/ ജിവ് 4/2024) അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കണ്ട വ് എഴുതിയ ലേഖനം അവസാനിക്കുന്നത് എറെ വിചിത്രമായ ഒരു ഉപദേശ വാക്യം മുന്നോ ത്തി ട്ടു വച്ചുകൊണ്ടാണ്: ‘സമസ്‌തയെയും മുസ്‌ലിം ലീഗിനെയും ഭിന്നിപ്പിക്കുകയെന്ന ശത്രുവിന്റെ ചതിക്കുഴിയിൽ സമസ്‌തയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവർത്തകർ വിഴാതെ ആദം ശ്രദ്ധിക്കുക’ എന്നതാണ് കേരള മുസ്‌ലിംകളോടുള്ള ആ വല്ലാത്ത ഉപദേശ വാക്യം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുപ്രഭാതം ദിന ണിക പത്രത്തിലെ വാർത്തകളും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഫൈസിയുടെ കുടില ചെയ്തികളും അത് കേരള മുസ്‌ലിം ഉമ്മത്തിൽ ഉണ്ടാക്കിയ ഖേദകരമായ ആഘാതങ്ങളും വിള്ളലുകളും മുന്നിൽ വെച്ച് നോക്കുമ്പോൾ ഏറെ കൗതുകത്തോടെ മാത്രമേ ഈ ഉപദേശത്തെ മനസിലാക്കാൻ സാധിക്കൂ……

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച കഴിഞ്ഞ രണ്ടു മാസവും സംഘടന പ്രശ്നങ്ങൾ വർധിച്ചുവന്ന കഴിഞ്ഞ ഒന്നര വർഷത്തെയും സുപ്രഭാതത്തിന്റെ കോപ്പികൾ പരിശോധിച്ചാൽ മുസ്‌ലിം ലീഗിനെ ഒരു അപരനായി കണ്ട് വേട്ടയാടുന്ന ശൈലിയാണ് സ്വീകരിച്ചത് എന്ന് മനസിലാകും. മുസ്‌ലിം ലീഗ് അപരന്മാരായി ചിത്രീകരിക്കുകയും സമകാലിക വിഷയങ്ങ ളിലെല്ലാം ‘വഴങ്ങാത്ത’ ലീഗാണ് പ്രശ്‌നക്കാർ എന്നും വരുത്തിതീർക്കാനുള്ള ഒരു വ്യാജ ശ്ര മം ഇതിന്റെ വാർത്തയെഴുത്തു ശൈലിയിൽ നിറഞ്ഞുനിന്നതായി കാണാം. 90% സുപ്രഭാതം വരിക്കാരും സമസ്തക്കാരായ ലിഗുകാ
രാണെന്നതാണ് പരമാർത്ഥം. ഇവരുടെ മനസ്സിൽ നൂറു മാർക്കാണ് ഇരു കൂട്ടായ്‌മകൾ ക്കുമുള്ളത്. ഇവരെക്കൊണ്ടാണ് ഈ പത്രം നിലനിൽക്കുന്നതും വിജയകരമായി അതി ജീവിക്കുന്നതും. എന്നിട്ടും ചേർന്നു നിൽക്കേ ണ്ട സ്വന്തം ശരീരത്തിനു നേരെ ഒരു വിഭാഗീയ ശ്രമങ്ങൾ പലപ്പോഴായി പ്രതം നട ത്തിക്കൊണ്ടിരിക്കുന്നുവെന്നത് ഖേദകരമാ ണ്.

സി.ഐ.സി വിഷയ പരിഹാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന ഉമറാക്കൾ ആ ത്മാർത്ഥതയോടെ യോഗം ചേരുമ്പോൾ സു പ്രഭാതം അതിനെ റിപ്പോർട്ട് ചെയ്യുന്നത് ‘സ് മസ്ത‌യും ലീഗും ചർച്ച നടത്തി’ എന്ന തല ക്കെട്ടിലാണ്. സത്യസന്ധമായ ഒരു പരിഹാ രശ്രമത്തെ രാഷ്ട്രീയവത്‌കരിക്കാനും എതിർ പക്ഷത്തു നിൽക്കുന്ന പ്രശ്‌നക്കാരനായ ക ക്ഷി ലീഗാണെന്നും വരുത്തിതീർക്കാനുള്ള ചില കുടില മനസ്സിന്റെ അജണ്ടകളാണ് ഈ റിപ്പോർട്ടിംഗ് രീതിയിലൂടെ പ്രകടമാകുന്നത്. വഖഫ്/ സംവരണ ചർച്ചാ കാലങ്ങളിലെല്ലാം ഇത്തരത്തിലുള്ള ധാരാളം വാർത്താകുറിപ്പു കൾ പത്രത്തിൽ വന്നതായി കണ്ടെത്താൻ കഴിയും.

പത്രം കത്തിച്ചതുമായി ബന്ധപ്പെട്ട് സുപ്രഭാ തത്തിൽ വന്ന വാർത്തകളുടെ ആഘോഷമാലയും നാം കണ്ടതാണ്. നിരന്തരം സുപ്രഭാതം വരിചേരുകയും പലരെയും സ്വന്തം ചെലവിൽ വരിചേർത്തുകയും ചെയ്‌തിരുന്ന മുഖ്‌ലിസ്വായ ഒരു സമസ്തക്കാരന് താൻ ഇഷ്ടപ്പെടുന്ന പത്രത്തിൽ കമ്യൂണിസ്റ്റ് പ്രചാ രണം അതിരുവിട്ട നിലയിൽ കാണേണ്ടിവ രുമ്പോഴുള്ള സ്വാഭാവികമായ മാനസിക വിഷമ പ്രകടനവും പ്രതിഷേധവും മാത്രമായി രുന്നു ഈ സംഭവം. ഇത് അദ്ദേഹത്തിന്റെ മാ ത്രം കാര്യവുമല്ല, സുപ്രഭാതം പത്രത്തെ അതിരറ്റ് സ്നേഹിക്കുന്ന കേരളത്തിലെ ആയി രക്കണക്കിന് സമസ്തക്കാരുടെ മനസ്സുകൂ ടിയായിരുന്നു. എന്നിട്ടും ഇതിനെ രാഷ്ട്രിയ വത്കരിക്കാനും ലിഗിനെതിരെ രോഷാഗ്‌നി കത്തിക്കാനുമുള്ള ഒരു അസുലഭ അവസര വും ആയുധവുമായി പൊക്കിപ്പിടിക്കാനും എല്ലാവിധ നാലാംകിട പണിയും സുപ്രഭാതം ചെയ്‌തു. ആരെയോ സന്തോ ഷിപ്പിക്കാൻ വേണ്ടി നൃത്തം ചെയ്യുന്ന സു പ്രഭാതത്തെയാണ് ഇത്തരം ഘട്ടങ്ങളിൽ നാം കാണ്ടത്. സ്വന്തമായി നിൽക്കുന്ന അഭിമാനകരമായ പ്ലാ റ്റ്ഫോമിനെ പോലും ഇഞ്ചിഞ്ചായി അടിച്ചു തകർക്കുന്ന ഖേദകരവും വേദനാജനകവു മായ പണികളാണ് ഇത്തരം നിർമിത വാർ ത്തകളിലൂടെ സുപ്രഭാതം ചെയ്‌തുകൊണ്ടി രുന്നത്.

കേരളീയ മുസ്‌ലിം സംഘശക്തിയെ ക്ഷയിപ്പിക്കുന്നതിന് സുപ്രഭാതം എന്ന പത്രമുപയോഗിച്ച് പരമാവധി ചെയ്യു കയും ഇലക്ഷൻ കാലത്ത് പിന്നിലിരുന്ന് ലീഗ് വിരുദ്ധ വികാരത്തെ പരമാവധി കത്തിക്കു കയും അതിന് തൻ്റെ ആശിർവാദത്തിൽ വ ളർന്ന ശജറ വിഭാഗത്തെ പരമാവധി ഉപയോ ഗപ്പെടുത്തുകയും ആ ലിഗ് വിരുദ്ധത കമ്യൂ ണിസ്റ്റനുകൂല വോട്ടായി പെട്ടിയിൽ സുഭദ മായി വീണുവെന്ന് ഉറപ്പാവുകയും ചെയ്തതതിനു ശേഷം, രണ്ടു ദിവസം കൂടി വിശ്രമമെടുത്ത്, ‘സുഹൃത്തുക്കളേ, ലിഗിനെയും സമ സയെയും തമ്മിലടിപ്പിക്കാൻ ആരും വരരുത്. രണ്ടിനെയും ഭിന്നിപ്പിക്കുന്ന ശത്രുവിനെ കരുതിയിരിക്കുക’ എന്ന സൂപ്പർ ഡയലോഗ് അടിച്ച് മുന്നോട്ടു വരുന്നതിനു പിന്നിലെ തി കഞ്ഞ കാപട്യം തിരിച്ചറിയേണ്ടതുണ്ടെന്നും ചന്ദ്രിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: