ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു
കുവൈത്ത് സിറ്റി: ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. കുവൈത്തിൽ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിന്‍റെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പുറമേ, ഇതിന്‍റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.
ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകൾക്ക് വൻ തുകയ്ക്ക് വീഡിയോ വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിന്‍റെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




