സഊദിയിൽ കനത്ത മഴ; കാർ ഒഴുക്കില്‍ പെട്ട് യുവാവ് മരണപ്പെട്ടു

0
4999

തായിഫ്: തായ്ഫിൻ്റെ തെക്ക് ഭാഗത്ത്
മെയ്‌സാൻ ഗവർണറേറ്റിലെ “ബനീ മാലിക്” പ്രദേശത്ത് കനത്ത മഴയിൽ
കാർ ഒഴുക്കില്‍ പെട്ട് സൗദി യുവാവ് മരണപ്പെടുകയും സുഡാനിയെ കാണാതാവുകയും ചെയ്തു.

രണ്ടു സൗദി പൗരന്മാരും രണ്ടു സുഡാനികളും സഞ്ചരിച്ച കാര്‍ അല്‍ഖുറൈഅ് ബനീമാലികിലെ വാദി അര്‍ദയില്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഒരു സൗദി പൗരനെയും ഒരു സുഡാനിയെയും മറ്റുള്ളവര്‍ രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട് മരിച്ച സൗദി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കാണാതായ സുഡാനിക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണ്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ബനീമാലികിലെ അല്‍മുഫ്‌റസ് റോഡ് തകര്‍ന്നു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും തായിഫ് യൂനിവേഴ്‌സിറ്റിയും, മക്ക പ്രവിശ്യയിലെയും അല്‍ബാഹയിലെയും ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിങ്‌ കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്കും, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു.