ആദ്യം ‘താലികെട്ട്, പിന്നെ വെട്ടെടുപ്പ്’…; വിവാഹശേഷം നവദമ്പതികൾ പോളിങ്ബൂത്തിലേക്ക്

0
1827

ആലപ്പുഴ: വിവാഹം കഴിഞ്ഞ് വധുവരന്മാര്‍ പോളിങ്ങ് ബൂത്തിലേക്ക്, അതും വിവാഹവേഷത്തിൽ. മുൻപും പല വോട്ടെടുപ്പ് ദിവസങ്ങളിലും കാണാറുള്ള കാഴ്ച ആണെങ്കിലും അതിന് എപ്പോഴും ഒരു പുതുമയുണ്ട്. ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഇത്തവണത്തെ ‘അപൂര്‍വ്വ കാഴ്ച’.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വോട്ടെടുപ്പ് ദിവസമായിരുന്നു എസ്.എന്‍.പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം. നവദമ്പതികൾ വിവാഹശേഷം വരന്റെ വീട്ടില്‍ എത്തിയശേഷം വിവാഹ വേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിങ്ങ് ബൂത്തിലേക്കായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിങ്ങ് ബൂത്തില്‍ നല്ല തിരക്കായിരുന്നുവെങ്കിലും പോളിങ്ങ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി.

വേഗം അനന്തു വോട്ടുചെയ്തു. പിന്നീട് മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിങ്ങ് ബൂത്തിലേക്ക് ഇരുവരും കുതിച്ചു. പി.ജി.ഭദ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.