റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട റിയാദിലെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കലാ കായിക സാംസ്കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവും റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഷൈജു തോമസിന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായകുളം സ്വാഗതം പറഞ്ഞു, ട്രഷറർ അനസ് വള്ളികുന്നം, സനു മാവേലിക്കര, ശിഹാബ് കൊട്ടുകാട്, അലി ആലുവ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു
സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ, മുജീബ് കായംകുളം, സിബിൻ ഇഖ്ബാൽ, സിദ്ദിഖ് തൂവൂർ, മൊഹിയുദീൻ, സുധീർ കുമ്മിൾ, മുനീബ് പാഴൂർ, അസ്ലം പാലത്ത്, റഹ്മാൻ മുനമ്പാത്ത്, ക്ലിറ്റർസ്, ഫോർക്ക വൈസ്: ചെയർമാൻ വിജയൻ നെയ്യാറ്റിൻകര, ഫൈസൽ തമ്പലക്കോടൻ, ഉമ്മർ മുക്കം, ബഷീർ കരോളം, ഹാരിസ് ചോല, നാസർ ലെയ്സ്, നിഹാസ് പാനൂർ, ഷമീർ ഷാമിൽ, സലാം വാലില്ലപുഴ, റിയാദ് ടാക്കിസ് ഭാരവാഹികളായ
ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീർ കല്ലിങ്കൽ, സജീർ സമദ്, വരുൺ കണ്ണൂർ, സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട്, നിസാർ പള്ളികശേരി, സിജു ബഷീർ, കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു.
ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി, പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അൽമാസ് ഫ്രണ്ട്സ് എന്നിവരും പൊന്നാടയും ഉപഹാരവും സമ്മാനിച്ചു .
ഊഷ്മളമായ യാത്രയയപ്പിന് ഷൈജു തോമസ് നന്ദി പറഞ്ഞു.
സുൽഫി കൊച്ചു, പ്രദീപ് കിച്ചു, ഷഫീക് വലിയ, ഹുസ്സൈൻ ഷാഫി, ബാലഗോപാലൻ, അൻവർ യൂനുസ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, എം ഡി റാഫി, കരീം കെ ടി, റിസ്വാൻ, സുദർശന കുമാർ, അൻവർ സാദത്ത്, ഉമറലി അക്ബർ, നൗഷാദ് പുനലൂർ, മനു തോമസ്, വർഗീസ് തങ്കച്ചൻ, ഷംനാസ് അയൂബ്, ബൈജു കണ്ണൂർ, ജോജു, ഷാനവാസ്, നാസർ ആലുവ, അശോക് കൃഷ്ണശിഹാബ്, സൈദ്, ബാദുഷ, അഷ്റഫ് അപ്പക്കട്ടിൽ, മഹേഷ് ജയ്, ഷിജു കോട്ടാങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




