മക്ക: വരും ദിവസങ്ങളിൽ ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയിലും മദീനയിലും ഉയർന്ന തോതിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവർത്തിച്ചു. 50 മുതൽ 60 മില്ലിമീറ്റർ വരെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അൽ-ബഹ, തബൂക്ക്, അസീർ, ജിസാൻ എന്നിവടങ്ങളിലും കനത്ത മഴ പെയ്യും. മെയ് ആദ്യവാരത്തിൽ റിയാദിൻ്റെ വടക്ക്, കിഴക്കൻ പ്രവിശ്യയുടെ കിഴക്ക് എന്നീ ഭാഗങ്ങളിലും മഴ പെയ്യും. മുന്നറിയിപ്പ് നൽകിയ സഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അഭ്യർത്ഥിച്ചു.




