റിയാദ്: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ വഴിയാണ് ഹജ് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് ലഭ്യമാകുക. ഹജ് പെര്‍മിറ്റ് നമ്പര്‍ എസ്.എം.എസ് വഴിയും ലഭ്യമാകും.
ഒരു ഡോസ് വികസിത കൊവിഡ്-19 വാക്സിന്, 2024 ല്‍ സ്വീകരിച്ച ഒരു ഡോസ് ഇന്‍ഫ്ളുവന്‍സ വാക്സിന്, അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്സിന് എന്നിങ്ങനെ ആഭ്യന്തര ഹാജിമാര്‍ മൂന്നു വാക്സിനുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ഈ വാക്സിനുകള്‍ സ്വീകരിച്ചത് ആരോഗ്യമന്ത്രാലയത്തിന്റെ സ്വിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യലും നിര്‍ബന്ധമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




