ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന

0
4031

ദോഹ: ചെറിയ രാജ്യമാണെങ്കിലും ആഗോള തലത്തില്‍ അതുല്യമായ പങ്ക് വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തെ മിക്ക തര്‍ക്കങ്ങളിലും പരിഹാരം കാണാന്‍ ശ്രമിക്കുന്ന രാജ്യമാണിത്. ഇറാനും അമേരിക്കയും തമ്മില്‍ തടവുകാരെ കൈമാറുന്ന കരാറിലെത്തിയത് ഖത്തറിന്റെ ഇടപെടല്‍ മൂലമായിരുന്നു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന് സുഗമമായി മടങ്ങാന്‍ അവസരം ഒരുക്കിയതും ഖത്തര്‍ തന്നെ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും പരിഹാരം കാണുന്നതില്‍ മുഖ്യ പങ്കാണ് ഖത്തറിനുള്ളത്. റഷ്യയും യുക്രൈനും തമ്മിലുള്ള തടവുകാരെ കൈമാറാന്‍ തയ്യാറായതും ഖത്തറിന്റെ ഇടപെടലിലൂടെയാണ്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഏറെ നാളായി ഖത്തര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സുപ്രധാന തീരുമാനം ഖത്തര്‍ എടുക്കാന്‍ പോകുന്നു എന്നാണ് വിവരം.

ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്ക പരിഹാരത്തിന് ശ്രമിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ശ്രമങ്ങള്‍. പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആക്രമണം നിര്‍ത്തണമെന്ന ഖത്തറിന്റെ ആവശ്യം ഇതുവരെ ഇസ്രായേല്‍ അംഗീകരിച്ചിട്ടുമില്ല.

കപ്പലണ്ടി മിഠായിക്കൊപ്പം ചെറുപഴം; വൈറലായി ആസിഫ് അലിയുടെ സ്പെഷ്യൽ കോമ്പോ!
അതിനിടെ, ഖത്തറിനെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കയിലെ ചില നേതാക്കള്‍ രംഗത്തുവന്നു. ഖത്തര്‍ ഹമാസിനെ സഹായിക്കുന്നു എന്ന ആരോപണമാണ് ചിലര്‍ ഉന്നയിച്ചത്. ഇക്കാര്യം ഖത്തര്‍ നിഷേധിച്ചു. ഖത്തറുമായുള്ള ബന്ധം അമേരിക്ക പുനഃപ്പരിശോധിക്കണം എന്ന് ഡെമോക്രാറ്റിക് എംപി സ്റ്റെനി ഹോയര്‍ ആവശ്യപ്പെട്ടതും വിവാദമായി.

ഈ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്നാണ് സൂചന. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം സൂചിപ്പിച്ചു. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മധ്യസ്ഥന്റെ റോള്‍ ഖത്തര്‍ പുനഃപ്പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഖത്തര്‍ പിന്മാറിയാല്‍ വലിയ തിരിച്ചടി അമേരിക്കക്ക് കൂടിയാകും. കാരണം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ്. 10000ത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെ തമ്പടിച്ചിട്ടുള്ളത്. പശ്ചിമേഷ്യയല്‍ അമേരിക്ക നടത്തുന്ന പല നീക്കങ്ങള്‍ക്കും അല്‍ ഉദൈദിലെ ഈ താവളം വഹിക്കുന്ന പങ്ക് ചെറുതല്ല.

അതേസമയം, ഖത്തറിലെ രാഷ്ട്രീയകാര്യ ഓഫീസ് ഹമാസ് പൂട്ടിയേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനാണ് സാധ്യത. അമേരിക്കയിലെ ചില നേതാക്കളില്‍ ഖത്തറില്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഹമാസിനെ ഓഫീസ് മാറ്റാന്‍ പ്രേരിപ്പിക്കുന്നതത്രെ. ഹമാസ് ഓഫീസ് മാറ്റുകയും ഖത്തര്‍ മധ്യസ്ഥതയില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടിയാകും. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളുടെ മോചനം പ്രതിസന്ധിയിലായേക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക