കൊച്ചി: ദുബൈയിൽ നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരനിൽനിന്ന് കസ്റ്റംസ് 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്.
മുജീബിന്റെ ശരീരത്തിൽ ഒളിപ്പിച്ച, ഗുളിക രൂപത്തിലുള്ള 212.78 ഗ്രാം സ്വർണം കണ്ടെടുത്തു. ചോക്ലേറ്റ് സമ്മാനപ്പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കലർന്ന പേപ്പർ ഷീറ്റുകളും കണ്ടെത്തി. ഇതിന് 261.73 ഗ്രാം തൂക്കമുണ്ട്.
മിക്സിയിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് 1.50 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 76.80 ലക്ഷം രൂപയോളം വരും ഈ സ്വര്‍ണത്തിന്.
മിക്സര്‍ ഡ്രൈൻഡറിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. വിശദപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്താനായത്.