റിയാദ്: റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) വാക്സിൻ സഊദി അറേബ്യയിൽ 60 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ പ്രിവൻ്റീവ് ഹെൽത്ത് ആൻഡ് സാംക്രമിക രോഗങ്ങളുടെ അസിസ്റ്റൻ്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസിരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഒരു പ്രധാന കാരണമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രസ്തുത വൈറസ് ബാധിതര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി വാക്‌സിന് ബുക്ക് ചെയ്യാമെന്നും ഡോ. അബ്ദുല്ല അസിരി അറിയിച്ചു. വാക്സിനേഷൻ എടുക്കുന്നതിന് അർഹരായവർക്ക് മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി വാക്‌സിന് ബുക്ക് ചെയ്യാം. കുടുംബ ഡോക്ടറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അസീരി പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അണുബാധകളുടെ പ്രധാന കാരണമായി RSV യുടെ സാനിധ്യവും അത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കും വഹിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതോടെ അറുപതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന് (ആര്‍എസ് വി) വാക്‌സിന്‍ നല്‍കുന്ന അഞ്ചാമത്തെ രാജ്യമായി സഊദി അറേബ്യ മാറി.
കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ എന്നിവിടങ്ങളിൽ റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന് (ആര്‍എസ് വി) വാക്‌സിന്ന് അംഗീകാരം നേരത്തെ നൽകിയിട്ടുണ്ട്. സഊദിയിൽ നവജാതശിശുക്കക്ക് ആദ്യ ആറുമാസങ്ങളില്‍ നല്‍കാനുള്ള പുതിയ വാക്‌സിന്‍ വൈകാതെയെത്തും. പ്രായമായവരിൽ ന്യുമോണിയയ്ക്കും അതുമായി ബന്ധപ്പെട്ട മരണങ്ങൾക്കും പ്രധാന ഈ വൈറസ് കാരണക്കാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ ഈ സ്ഥിരമായ വൈറസിൻ്റെ ആരോഗ്യഭാരം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് മന്ത്രാലയം പറയുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക