ജിദ്ദ: നാലു പതിറ്റാണ്ടിലേറെക്കാലമായി നാട്ടിലെ മത- സാമൂഹ്യ – സാംസ്കാരിക- സേവന രംഗത്ത് സഹായ ഹസ്തമായി പ്രവർത്തിക്കുന്ന വേങ്ങര അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ ഇരുമ്പുചോല മഹല്ല് – ജിദ്ദ കമറ്റി വാർഷിക ജനറൽ ബോഡി യോഗവും ഈദ് സ്നേഹ സംഗമവും നടത്തി. ശറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പണ്ഡിതനും പ്രഭാഷകനും ജിദ്ദ എസ് ഐ സി ഭാരവാഹിയുമായ
അൻവർ ഹുദവി കുറ്റാളൂർ ഉദ്ഘാടനം ചെയ്തു.

33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാവുങ്ങൽ അബ്ദുൽ മജീദിന് കമ്മറ്റിയുടെ സ്നേഹോപഹാരം സംഗമത്തിൽ വെച്ച് പ്രസിഡണ്ട് മുസ്തഫ ചെമ്പൻ സമ്മാനിച്ചു.
ബഷീർ കാവുങ്ങൽ, ഫഹദ് പുതുക്കിടി, കാവുങ്ങൽ ഇസ്മായിൽ, എം. കെ അബൂബക്കർ സിദ്ദിഖ്, നസീം ചോലക്കൻ, ഹുസ്സൈൻ കാവുങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഇ.കെ മുജഫർ സ്വാഗതവും ശിഹാബ് പാറക്കാട്ട് നന്ദിയും പറഞ്ഞു.1980 ൽ ഇരുമ്പ് ചോല മഹല്ല് ജിദ്ദ കമ്മിറ്റി നിലവിൽ വന്നത് മുതൽ പെരുന്നാൾ ദിനത്തിൽ സൗഹൃദ സംഗമം നടത്തി വരുന്നുണ്ട്.