റിയാദിലെ മുൻ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ്‌ താരഭായി നാട്ടിൽ അന്തരിച്ചു

0
1514

റിയാദ്: സഊദി പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ്‌ താരാഭായി നാട്ടിൽ അന്തരിച്ചു.   റിയാദിലെ ബത്ഹയിലെ മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹം ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. കാൽ നൂറ്റാണ്ടിലെറെ പ്രവാസി ആയിരുന്നു. റിയാദിലെ കേരളാമാർക്കറ്റിന്ന് സമീപ മുള്ള കെട്ടിടത്തിലായിരുന്നു ഓഫീസും താമസവും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കഴിഞ്ഞ വർഷം പോയതായിരുന്നു. പരേതനായ തയ്യിൽ ബിച്ചൻ മൂപ്പൻ്റെ മകനാണ്. ഗോവിന്ദപുരം മിംസ് ഹോസ്പിറ്റലിന് പിൻവശമുള്ള തയ്യിൽ ഹൗസിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

ഭാര്യ: ഷഹീദ (മുൻ കോർപറേഷൻ കൗൺസിലർ).  മാതാവ്: പരേതയായ ഉമ്മാത്തബി. മക്കൾ: അൻഹ ഫാത്തിമ, അമർ. മരുമകൻ: സുൽത്താൻ ബക്കർ (അധ്യാപകൻ, മടപ്പള്ളി കോളേജ്). സഹോദരങ്ങൾ : ടി.എ.സി. ബാബു, ബിജി സൂരജ്, സെമി ബിന്ദർ മോൻ (നിലമ്പൂർ).

റിപ്പോർട്ട്: യൂനുസ് പരപ്പിൽ