ഖുർആനിനെ പരിഹസിച്ച് വീഡിയോ: അറസ്റ്റ് ചെയ്ത് സഊദി പോലീസ്

0
5019

റിയാദ്: വിശുദ്ധ ഖുർആനിലെ വാക്യങ്ങളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ദൃശ്യ ഉള്ളടക്കം നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പ്രവർത്തിച്ച സഊദി പൗരനെ റിയാദ് മേഖല പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അറസ്റ്റ് ചെയ്തയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിലെ പൊതു ധാർമ്മികതയ്ക്കും ഇസ്‌ലാമിനും വിരുദ്ധമായ ലംഘനങ്ങൾ നടത്തുന്ന ആളുകളെ ശക്തമായി നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മറ്റൊരു സംഭവത്തിൽ തർക്കത്തെത്തുടർന്ന് ഒരു ഗ്യാസ് സ്റ്റേഷനിൽ മറ്റൊരാളെ ആക്രമിച്ച ഒരു പൗരനെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി ഹയിൽ റീജിയൻ പോലീസ് പറഞ്ഞു. അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.   ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ചെയ്തതിലും സൈബർ ക്രൈം വിരുദ്ധ സംവിധാനം ലംഘിച്ചതിന് അറസ്റ്റ് നടന്നു.