Saturday, 27 July - 2024

തൊഴുത്തിന് സമീപം രാത്രി കണ്ടതിൽ സംശയം, സിസിടിവി നോക്കിയപ്പോൾ കണ്ടത് പശുവിനെ പീഡിപ്പിക്കുന്നത്, അറസ്റ്റ്

പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടതോടെയാണ് സംശയം തോന്നി സിസിടിവി പരിശോധിച്ചത്

മലപ്പുറം: തിരൂരിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തിരൂർ കോലുപാലം കുറ്റിക്കാട്ടിൽ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പശുവിന്‍റെ ഉടമ നൽകിയ പരാതിയിൽ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂർ എസ് ഐ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.  മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: