Friday, 13 September - 2024

സഊദിയിൽ കനത്ത മഴ തുടരുന്നു; പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദമാം: ദമാമിലും പരിസര പ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. ഖഫ്ജി, അൽ ഹസ്സ, ജുബൈൽ എന്നിവിടങ്ങളിൽ ശക്തമായ ഇടിയും മിന്നലോടും കൂടി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസം
ഇത് തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം.

കാറ്റ് ആഞ്ഞ് വീശുന്നതിനാൽ പലയിടങ്ങളിലും വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും മറ്റും നിലംപതിക്കുകയും കൂടാതെ റോഡുകളിലെ വെള്ളക്കെട്ടുകളും കാരണം ഗതാഗതം മണിക്കൂറുകളോളം സതംഭിച്ചു.

മഴ കടുത്തതിനാൽ കിഴക്കൻ പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തു ജോലിചെയ്യുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളും ഡ്രൈവർമാർ അടക്കമുള്ള തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെയും ഇന്നുമായി ആരോഗ്യരംഗത്തുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ശക്തമായ തിരക്കനുഭവപ്പെടുന്നുണ്ട്.

Most Popular

error: