ദമാം: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിൽ ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ തുടങ്ങിയ മഴക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. പലയിടങ്ങളിലും കനത്ത കാറ്റ് ആഞ്ഞ് വീശുന്നുമുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇത് പലയിടങ്ങളിലും വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നിലംപതിക്കാൻ ഇടയാക്കി. വിവിധയിടങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ടുകളും കാരണം ഗതാഗതം മണിക്കൂറുകളോളം സതംഭിച്ചു.
ഖഫ്ജി, അല്‍ ഹസ്സ, ജുബൈല്‍ എന്നിവിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലോടും കൂടി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസം ഇത് തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം. മഴ കടുത്തതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തു ജോലിചെയ്യുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിവിധയിടങ്ങളിൽ നിന്നുള്ള വീഡിയോകൾ കാണാം താഴെ👇