‘കൊള്ളയടിക്കൽ’; പ്രധാനമന്ത്രിക്കെതിരെ മലയാളം പദം ഉപയോഗിച്ച് രാഹുൽ ഗാന്ധി

0
1880

കോഴിക്കോട്∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. കോഴിക്കോട് കൊടിയത്തൂരിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് രാഹുലിന്റെ പരാമർശം.

‘മോദി അഴിമതി സംരക്ഷിക്കുകയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്ടറൽ ബോണ്ട് എന്നു പറയുന്നു. മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ഇലക്ടറൽ ബോണ്ടിനെപ്പറ്റി ഒരു ലേഖനമെഴുതിയാൽ ഇ.ഡിയും സിബിഐയും മാധ്യമപ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് ഇന്നത്തെ സാഹചര്യം’ – രാഹുൽ ഗാന്ധി പറഞ്ഞു.