മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു: രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
2772

ബീച്ചിലെ മറ്റൊരു ബോട്ടിന് യന്ത്രത്തകരാർ ഉണ്ടായപ്പോൾ അത് പരിഹരിക്കാനായി ലുക്മാനുൽ അങ്ങോട്ടേക്ക് പോയപ്പോഴാണ് ദുരന്തം

മസ്‌കത്ത്: ഒമാനിലുണ്ടായ ബോട്ടപകടത്തിൽ രണ്ട് മലയാളി കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒമാനിലെ ഖസബിലാണ് മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് അപകടത്തില്‍പെട്ട് രണ്ട് കുട്ടികള്‍ മരിച്ചത്. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പുല്ലാളൂര്‍ സ്വദേശി തച്ചൂര്‍ ലുഖ്‌നമാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്), ഹാമിസ് മുഹമ്മദ് നാല്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ നിസാരി പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.

ചെറിയപെരുന്നാൾ അവധി ആഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. ഖസബ് ടെലഗ്രാഫ് ബീച്ചിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കുട്ടികളുടെ പിതാവ് ലുക്മാനുൽ ഹക്കീം ജോലി ചെയ്യുന്ന അബ്ദുള്ള ഡാർവിഷ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽപെട്ടത്. കുട്ടികൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അപകടത്തിൽപെട്ട ബോട്ടിൽ ലുക്മാനുലും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ബീച്ചിലെ മറ്റൊരു ബോട്ടിന് യന്ത്രത്തകരാർ ഉണ്ടായപ്പോൾ അത് പരിഹരിക്കാനായി ലുക്മാനുൽ അങ്ങോട്ടേക്ക് പോയി. ഭാര്യയേയും മക്കളേയും നിർത്തിയിട്ടിരുന്ന ബോട്ടിലിരുത്തിയാണ് ലുക്മാനുൽ പോയത്. ഈ സമയത്താണ് അപകടമുണ്ടായത്.

ബോട്ടിന്റെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി മുഹ്സിനയെ രക്ഷിച്ചെങ്കിലും കുട്ടികൾ ബോട്ടിനടിയിൽ പെട്ടതിനാൽ വേഗത്തിൽ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടികളിൽ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് കോസ്റ്റ് ഗാർഡ് കൂടി എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ കുട്ടിയുടെ മൃദേഹം ലഭിച്ചത്.

ഖസബ് ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹൈസം മുഹമ്മദ്. ലുക്മാനുൽ ഹക്കീമും കുടുംബവും വർഷങ്ങളായി ഒമാനിലാണ് താമസം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക