ദ റിയൽ കേരള സ്റ്റോറി…..; 34 കോടിയുടെ പണപ്പിരിവ് നിർത്തി, ഇനി ആരും പണം നൽകേണ്ടതില്ല, മലയാളികളെ തോൽപ്പിക്കാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, റഹീമിന്റെ വീട്ടിൽ നിന്നുള്ള ലൈവ് കാണാം

0
10133

കൈകോർത്ത് നാടും നഗരവും പ്രവാസലോകവും

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 1.5 കോടി സഊദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ധന സമാഹരണം നിർത്തിയതായി റഹീം സഹായ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതൊരു റിയൽ കേരള സ്റ്റോറിയാണെന്നും ഇതിനായി സഹായിച്ച എല്ലാവർക്കും ഹൃദയം തട്ടിയുള്ള നന്ദി അറിയിക്കുന്നതായും ഇവർ പറഞ്ഞു. നിലവിൽ 31 കോടിയിൽ അധികം ആപ് വഴി എത്തിക്കഴിഞ്ഞു. ബാക്കി തുക മറ്റു പല വഴികളിൽ കൂടി എത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ദുൽ റഹീമിന്റെ മോചന ദ്രവം ശേഖരിക്കാൻ മൊബൈൽ ആപ് വഴി നടന്നുവന്നിരുന്ന പിരിവ് താൽക്കാലികമായി നിർത്തിവെച്ചതായി സമിതി ഇന്ന് ഉച്ചയോടെ തന്നെ അറിയിച്ചിരുന്നു. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഓഡിറ്റിംഗിന് വേണ്ടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. പിന്നീട് റഹീമിന്റെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് പിരിവ് നിർത്തി വെച്ചതായി അറിയിച്ചത്.

കേരളത്തിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം സംസ്ഥാനത്തെ മിക്ക പള്ളികളിലും അബ്ദുല്‍ റഹീമിന് വേണ്ടിയുള്ള പിരിവ് നടന്നു. വളരെ ഉദാരമായാണ് ആളുകള്‍ ഇതിലേക്ക് സഹായം നല്‍കുന്നത്. പല കുട്ടികളും പെരുന്നാള്‍ പണം ഇതിലേക്ക് മാറ്റി വച്ചു. മാസങ്ങളായി സ്വരൂപിച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് സഹായിച്ച കുട്ടികളുമുണ്ട്.

നൽകേണ്ട കാലാവധി നീട്ടികിട്ടാൻ ശ്രമം തുടങ്ങി. ഇതിനുള്ള സാധ്യത തേടി റിയാദ് റഹീം സഹായ സമിതി ഇന്ത്യൻ എംബസിയെ സമീപിച്ചു ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വെറും എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. റഹീമിന്റെ വീട്ടിൽ നിന്നുള്ള വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക