മലയാളി പൊളിയല്ലേ…. മിനിറ്റിൽ ലക്ഷങ്ങൾ ഒഴുകുന്നു… ലോകമേ കാണുക….; ഇന്ന് ഉച്ച വരെയുള്ള കണക്ക് പ്രകാരം പിരിഞ്ഞു കിട്ടിയത് 30 കോടിയിലധികം

0
3433

ആപ്പ് പ്രവർത്തനം താൽക്കാലികമായി നിർത്തി

കോഴിക്കോട്: വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിനെ ദിയാധനം നൽകി രക്ഷിക്കാനുള്ള മലയാളികളുടെ മഹാദൗത്യം വിജയത്തിലേക്ക് അടുക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഏപ്രിൽ 16 ന് അകം 34 കോടി രൂപയാണ് റഹീമിനായി നൽകേണ്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് ഉച്ച വരെയുള്ള കണക്ക് പ്രകാരം പിരിഞ്ഞു കിട്ടിയത് 30 കോടിയിലധികം രൂപയാണ്. പണം സ്വരൂപിക്കാന്‍ സേവ് അബ്ദുറഹീം എന്ന ആപ്പില്‍ നോക്കിയാല്‍ ഓരോ നിമിഷവും ഈ തുക വര്‍ധിക്കുന്നത് കാണാം. നിലവിൽ 30.11 കോടിയാണ് ആപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മറ്റു വഴികളിൽ കൂടി എത്തിയ പണവും കൂടി ചേർക്കുമ്പോൾ ലക്ഷ്യ തുകയായ 34 കോടി തികഞ്ഞേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനകൾ.

അതേസമയം, അബ്ദുൽ റഹീമിന്റെ മോചന ദ്രവം ശേഖരിക്കാൻ മൊബൈൽ ആപ് വഴി നടന്നുവന്നിരുന്ന പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഓഡിറ്റിംഗിന് വേണ്ടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. 4.30ന് ശേഷം സേവനം പുനസ്ഥാപിക്കുമെന്നും ആപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കേരളത്തിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം സംസ്ഥാനത്തെ മിക്ക പള്ളികളിലും അബ്ദുല്‍ റഹീമിന് വേണ്ടിയുള്ള പിരിവ് നടന്നു. വളരെ ഉദാരമായാണ് ആളുകള്‍ ഇതിലേക്ക് സഹായം നല്‍കുന്നത്. പല കുട്ടികളും പെരുന്നാള്‍ പണം ഇതിലേക്ക് മാറ്റി വച്ചു. മാസങ്ങളായി സ്വരൂപിച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് സഹായിച്ച കുട്ടികളുമുണ്ട്.

താഴെ കാണുന്ന അക്കൗണ്ടിലേക്ക് നേരിട്ടോ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് വഴിയോ സഹായം നല്‍കാം

MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക