ജിദ്ദ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന്. ജിദ്ദയിൽ മലയാളി യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അബൂഹുർ അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിയിൽ എത്തിയതായിരുന്നു.
തനിച്ച് ആശുപത്രിയിൽ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് എത്തിയ ഇദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെ സ്റ്റാഫ് ഇഖാമയുമായി നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. കുടുംബം നാട്ടിലാണ്. മറ്റു നടപടികൾ നടന്നു വരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




