കൊച്ചി: കേരള സ്റ്റോറി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സിറോ മലബാര്‍ സഭയിലെ പള്ളി. എറണാകുളം അങ്കമാലി – അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാന്‍ജോപുരം പള്ളിയിലാണ് ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കായാണ് മണിപ്പുര്‍ കലാപം പ്രമേയമായിട്ടുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയിൽ പ്രദർശിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. സാൻജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ വിശദീകരിച്ചു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഏതെങ്കിലും രൂപതയോ സഭയോ ചിത്രത്തെ കുറിച്ച് നല്ലത് പറഞ്ഞതിനാൽ അക്കാര്യത്തിൽ മാറ്റം വരില്ലെന്നും നിധിന്‍ പനവേലില്‍ കൂട്ടിച്ചേർത്തു.