മസ്‌കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. ധര്‍മടം മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ്.ആര്‍. നിവാസിൽ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്. സിനാവിലാണ് ജോലി ചെയ്തിരുന്നത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ശ്രീധരന്‍ പുതുശ്ശേരിയാണ് പിതാവ്. മാതാവ്: രമ. ഭാര്യ: റോസ്‌ന രാജേഷ്.




