ഇൻഡിഗോ, എക്സ്പ്രസ്സ്‌ വിമാനങ്ങൾ റൺവെയിൽ തമ്മിലുരസി, ചിറകുകൾ മുറിഞ്ഞു വീണു, കേടുപാട്; യാത്രക്കാർ സുരക്ഷിതർ

0
3434

നൂറുകണക്കിനു യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്

കൊൽക്കത്ത: നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഉരസി അപകടം. നൂറുകണക്കിനു യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിമാനച്ചിറകുകൾക്കു കേടുപാട് സംഭവിച്ചു. എക്സ്പ്രസ്സ് വിമാനത്തിന്റെ ചിറക് മുറിഞ്ഞു വീണു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബിഹാറിലെ ദർഭംഗയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനമാണ്, റൺവേയിലേക്കു കയറാൻ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇടിച്ചത്. രണ്ടു വിമാനങ്ങളുടെയും ചിറകുകൾക്കു നാശനഷ്ടമുണ്ടായി. എയർ ഇന്ത്യ വിമാനത്തിൽ 169 പേരും ഇൻഡിഗോയിൽ നാലു കുട്ടികളടക്കം 149 പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നു വിമാനക്കമ്പനികൾ അറിയിച്ചു.

ഇടിയെത്തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. അപകടത്തെ തുടർന്നു യാത്ര വൈകിയതിനാൽ യാത്രക്കാർക്കു ഭക്ഷണവും പകരം വിമാനവും ഏർപ്പെടുത്തി. ഇംഗ്ലീഷ് വീഡിയോ റിപ്പോർട്ട് കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക