സഊദിക്ക് വേണ്ടി 27-കാരിയായ റൂമി അല്‍ഖഹ്താനി റാംപിലെത്തും
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി പങ്കെടുക്കാനൊരുങ്ങി സഊദി അറേബ്യ. സഊദിക്ക് വേണ്ടി 27-കാരിയായ റൂമി അല്‍ഖഹ്താനി റാംപിലെത്തും. സൗദിയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം റൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മത്സരത്തില്‍ സഊദി അറേബൃയുടെ അരങ്ങേറ്റമാണിതെന്നും അവർ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സഊദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താൻ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ് റൂമി ജനിച്ചത്.
നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്.
‘മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ 2024’ൽ മത്സരിക്കുന്ന ആദ്യ സഊദി അറേബ്യക്കാരിയുമാണ് റൂമി അൽ ഖഹ്താനി. റൂമി അൽ-ഖഹ്താനിക്ക് 27 വയസ്സ് പ്രായമുണ്ട്, തൻ്റെ രാജ്യത്തിൻ്റെ സാംസ്കാരിക അംബാസഡറായി ആരാധിക്കപ്പെടുന്നു. ആഗോള മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തൻ്റെ പ്രധാന ലക്ഷ്യമാണ് രാജ്യത്തെക്കുറിച്ചും അതിൻ്റെ ജനങ്ങളെക്കുറിച്ചും അവബോധം വളർത്തുകയെന്നതെന്നും യുവതി വെളിപ്പെടുത്തുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
