കാൻസർ മുതൽ വന്ധ്യത വരെ; മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടും വെള്ളം നിറക്കരുതേ

0
2423

മിനറൽ വാട്ടർ കുപ്പിയിൽ എക്‌സപയറി ഡേറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, വെള്ളത്തിനെന്ത് എക്‌സ്പയറി ഡേറ്റ് എന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷെ ആ എക്‌സപയറി ഡേറ്റ് കുപ്പികൾക്കുള്ളതാണെന്ന് എത്ര പേർക്കറിയാം.

കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്താക്കുന്നുണ്ട്.

ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ്. 5 മില്ലീമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കായി കണക്കാക്കാറുള്ളത്. പതിറ്റാണ്ടുകളായി മനുഷ്യൻ വലിച്ചെറിഞ്ഞു വരുന്ന പ്ലാസ്റ്റിക്ക് കൂട്ടിയുരഞ്ഞും പൊടിഞ്ഞും സൂക്ഷ്മകണങ്ങളായി മാറുന്നു. ഇത് ലോകത്തിലെല്ലാ മഹാസമുദ്രങ്ങളിലും ഒഴുകിനടക്കുന്നുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിലെ പല രാജ്യങ്ങളും കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമുണ്ടാക്കുന്നത്. എന്നാൽ മൈക്രോപ്രാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകൾക്കുള്ളിലൂടെ നുഴഞ്ഞുകയറാമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുദ്ധജല സ്രോതസുകളിലും മഴവെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കുണ്ടെന്ന് കേൾക്കുന്നതാണ് ഈ സൂക്ഷ്മവസ്തുവിന്റെ ഭീകരത എത്രത്തോളമാണെന്ന് തെളിയിക്കുന്നത്.