മക്കയിൽ മോഷണവും പോക്കറ്റടിയും; നാല് വിദേശി സ്ത്രീകൾ പിടിയില്‍

0
1836

മക്ക: മക്കയിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പൊലീസ് പിടിയിൽ. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെയാണ് മക്ക പൊലീസാണ് പിടികൂടിയത്.

ഇവരിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജറാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക