‘എല്ലാം മോഡലിംഗിന്’, ഉപയോഗിച്ചത് ഇൻസ്റ്റയും വാട്സാപ്പും, ഫോട്ടോ കിട്ടിയതോടെ 22 കാരൻ ഭീഷണി തുടങ്ങി; അകത്തായി

0
1786

മേപ്പാടി: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂപ്പനാട്, റിപ്പണ്‍ പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ് (22) നെയാണ് മേപ്പാടി എസ് എച്ച് ഒ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിച്ചെതന്നും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ ടി ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.