പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

0
2749

തിരുവനന്തപുരം: ആടുജിവിതത്തിലെ പ്രധാനകഥാപാത്രമായിരുന്ന നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ. നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം മരണപ്പെട്ടതിന്‍റെ വേദനയാണ് ബെന്യാമിൻ പങ്കുവച്ചത്. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്നാണ് നജീബിന്‍റെ കൊച്ചുമകളായ ( മകന്റെ മകൾ ) സഫാ മറിയം മരണപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ബെന്യാമിന്‍റെ കുറിപ്പ്

പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക