ഇ.ഡി കസ്റ്റഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

0
1156

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടത് ചോദ്യം ചെയ്ത് ആംആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഹരജി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറഞ്ഞു.

മദ്യ നയക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി സംഘം അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 28 വരെയാണ് റൗസ് അവന്യൂ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്.