റിയാദ്: പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ സൗദിയിലെ പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. കച്ചവടവും പരസ്യവിളംബരവും ചെയ്യുന്നതായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
സ്നാപ്ചാറ്റ് പ്ലാറ്റ്ഫോമിലെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ആൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പറഞ്ഞു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേർപ്പെടൽ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയം ഉണർത്തി.




