ബുറൈമി സ്നേഹതീരം കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻ്റം സ്നേഹ സംഗമവും

0
566

മസ്കറ്റ്: ബുറൈമി സ്നേഹതീരം കൂട്ടായ്മ  മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റം സ്നേഹ സംഗമവും സംഘടിപ്പിച്ചു. സ്നേഹതീരം കോഡിനേറ്റർ സുബൈർ മുക്കത്തിൻ്റെ അദ്ധ്യക്ഷതയിൽ ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഉദ്ഘാടനം ചെയ്തു.

ബുറൈമിയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബുറൈമി ബ്രദേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബുറൈമി മാർക്കറ്റ് വാരിയേഴ്സ് നേടി.

പ്രസന്നൻ തളിക്കുളം, കമാൽ കൊതുവിൽ, പ്രകാശൻ കളിച്ചത്ത് എന്നിവർ ആശംസകൾ അറിയിച്ചു. വിൽസൻ പ്ലാമൂട്ടിൽ സ്വാഗതവും ഹുബൈൽ നന്ദിയും  പറഞ്ഞു. ഗോൾഡൻ പാക്ക് ആയിരുന്നു മുഖ്യ സ്പോൺസർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക