സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ അബൂദാബിയില്‍ നിര്യാതനായി 

0
2536

അല്‍ ഐന്‍: എടക്കഴിയൂര്‍  സ്വദേശി സയ്യിദ് ഫസല്‍ തങ്ങളുടെ മകനും  സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളുടെ സഹോദരനുമായ സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി. അല്‍ ഐന്‍ സുന്നീ സെന്റര്‍ പ്രസിഡന്റ്  സയ്യിദ്  വി.പി. പൂക്കോയ  തങ്ങള്‍ ബാ അലവി എന്നവരുടെ സഹോദരനായ അല്‍ ഐന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാഅലവിയുടെ ഭാര്യാ സഹോദരനാണ്  വിട പറഞ്ഞ  സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍.

നടപടിക്രമങ്ങള്‍ക്ക് ശേഷം ജനാസ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രിയ സയ്യിദിന്റെ വേര്‍പാടില്‍ അല്‍ ഐന്‍ സുന്നീ സെന്റര്‍, കെ എംസിസി, എസ് കെ എസ് എസ് എഫ് എന്നീ സംഘടനകള്‍  അനുശോചനം അറിയിക്കുകയും മഗ്ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കാനും അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക