പരിക്കേറ്റ് മക്കയിലെ ആശുപത്രിയിലുള്ളവരെ പി.വി അൻവർ എംഎൽഎ സന്ദർശിച്ചു
മക്ക: മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മലയാളി മരിച്ചതിനു പുറമെ പരിക്കേറ്റത് 21 പേർക്ക്. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തുള്ള സ്രാബിക്കൽ മുഹമ്മദ് ബഷീർ (47) ആണ് മരണപ്പെട്ട മലയാളി. അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കയിലുള്ള പി.വി അൻവർ എം.എൽ.എ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു. വ്യാഴാഴ്ച നോമ്പ് തുറക്കാൻ സമയത്താണ് ദാരുണ അപകടം നടന്നത്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു മരണപ്പെട്ട മുഹമ്മദ് ബഷീർ. മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്. അപകടത്തിൽ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
മക്കയിലെ നവാരിയയിൽ വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. മഗ്‌രിബ് ബാങ്ക് പ്രതീക്ഷിച്ച് നോമ്പുതുറക്കാൻ പള്ളിക്ക് പുറത്ത് ഇരുന്ന ആളുകൾക്കിടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ ഇഫ്‌ത്വാർ സുപ്രയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്ത് നിന്നുള്ള മൊബൈൽ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ ഏറെ ഏറെ നടുക്കുന്നതാണ്. സിസിടിവി ദൃശ്യങ്ങളും പ്രത്യേകിച്ച് മൊബൈലിൽ ചിത്രീകരിച്ച അപകട ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ സഊദിയിൽ നിയന്ത്രണം ഉള്ളതിനാൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





