ഐസ്ക്രീമില് തൻറെ ബീജം കലർത്തി വിൽപന നടത്തിയ വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിൽ വാറങ്കലിലാണ് സംഭവം. കലുറാം കുർബിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വില്പനയ്ക്ക് വെച്ചിരിക്കുന്ന ഐസ്ക്രീമിന് അരികെ നിന്ന് ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രതി കുറെ നാളായി ഐസ്ക്രീം വിൽക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഈ വിവരം പുറത്തറിയുന്നത്. മറ്റൊരു യുവാവ് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.
പൊതു സ്ഥലത്ത് വെച്ചായിരുന്നു ഇയാളുടെ ആക്ഷേപകരമായ പ്രവൃത്തി. പ്രതി രാജസ്ഥാൻ സ്വദേശിയാണെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
വിവരമറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലായി. ഇത്തരം പ്രവർത്തികൾ എത്രകാലമായി തുടരുന്നുണ്ടാകുമെന്ന സംശയവും അവർ പങ്കുവെച്ചു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധനയ്ക്ക് വേണ്ടി സാംപിളികുൾ ശേഖരിച്ചു. പ്രതിയായ വ്യക്തിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെപ്പറ്റിയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു