Saturday, 27 July - 2024

ജിദ്ദ – കൊണ്ടോട്ടി സെന്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: പരിശുദ്ധമായ റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം പകർത്തുകയും പ്രാർത്ഥനയോടൊപ്പം കർമ നിരതരാകുകയും ചെയ്യണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകികൊണ്ട് കബീർ കൊണ്ടോട്ടി പറഞ്ഞു. ഇന്ത്യ രാജ്യത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങളിലും മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വിവേചനപരമായ ഭരണകൂട ഭീകരതയിലും ഇഫ്താർ സംഗമത്തിൽ തുടർന്ന് സംസാരിച്ചവർ ആശങ്ക പ്രകടിപ്പിച്ചു.

ബഗ്ദാദിയ ഒളിംബിക് ടർഫിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തുള്ളവരും കൊണ്ടോട്ടിക്കാരായ ജിദ്ദയിൽ വസിക്കുന്നവരും കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ റഈസ് കൊമ്മേരി ഖിറാഅത്ത് നടത്തി. പ്രസിഡൻറ് സലീം മധുവായി അധ്യക്ഷത വഹിച്ചു. ഹസ്സൻ കൊണ്ടോട്ടി, ജാഫറലി പാലേക്കോട്, ജലീൽ കണ്ണമംഗലം, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിവിധ സംഘടന പ്രതിനിധികളായി ഷിബു തിരുവനന്തപുരം, നസീർ വാവ കുഞ്ഞ്, കെ.ടി. എ മുനീർ , സത്താർ , അഷ്‌റഫ്‌ രാമനാട്ടുകര, ഹക്കീം പാറക്കൽ, അസ്ഹാബ് വർക്കല, ഷമീർ നദ്‌വി എന്നിവർ പങ്കെടുത്തു. റഹ് മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു

റഫീഖ് മാങ്കായി, കടവണ്ടി മൊയ്തീൻ(കുഞ്ഞു), ഇർഷാദ് കളത്തിങ്ങൽ, മായിൻ കുമ്മാളി, കബീർ തുറക്കൽ, പി. സി അബുബക്കർ, അഷ്റഫ് കൊട്ടേൽസ്, കബീർ നീറാട്, നൗഷാദ് ആലങ്ങാടൻ, കെ.കെ ഫൈറൂസ്, റഹീസ് ചേനങ്ങാടൻ, റഫീഖ് മധുവായി, ബാവ കൊണ്ടശ്ശൻ, ശാലു, അൻസാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Most Popular

error: