2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയില്‍ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് പത്മിനി തോമസിന്റെ കൂറുമാറ്റം സ്ഥിരീകരിക്കുന്നത്.
ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ബിജെപി അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ചര്‍ച്ചയാണ്.
അതേസമയം, തിരുവനന്തപുരത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. രാവിലെ 11 ന് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുകയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാകും കോൺഗ്രസ് വിട്ടു വരുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്നത്.
ഏതൊക്കെ നേതാക്കളാണ് ബിജെപിയിൽ ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണിപ്പോൾ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് നേതാക്കൾ അറിയിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





