കണ്ണീരണിഞ്ഞ് മസ്കത്തിലെ ഇന്ത്യൻ സമൂഹം, പരീക്ഷ കഴിഞ്ഞ് ഉമ്മക്കൊപ്പമിറങ്ങിയ സമീഹക്ക് ദാരുണാന്ത്യം

0
2823

മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിര്യതയായി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരണപ്പെട്ടത്.

മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക