ഇഡിപിസി ക്രിക്കറ്റ് ടൂർണമെന്റ്: ടീം റോയൽ ഡയമണ്ട്സ്, ജെ കെ സ്‌ട്രൈക്കേഴ്‌സ് വിജയികൾ

0
645

ദമാം: സഊദി കിഴക്കൻ പ്രവശ്യയിലെ സൗത്ത് ഇന്ത്യൻ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഇ ഡി പി സി കൂട്ടായ്മ നടത്തിയ കാലെക്സ് സിപിൾക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന രണ്ട് വ്യത്യസ്ത ടൂർണമെന്റിൽ നൂറ്റി എൺപതോളം കളിക്കാരാണ് പങ്കെടുത്തത്.

ഹാർഡ് ബാൽ ടൂർണമെന്റിൽ ക്യാപ്ടൻ ശരത് ബാബുവിന്റെ ടീം റോയൽ ഡയമണ്ട്സ് വിജയികളായി. ക്യാപ്ടൻ മനുവിന്റെ നേതൃത്വത്തിലുള്ള ടീം യൂണികോൺ ആണ് റണ്ണേഴ്സ്. ടെന്നീസ് ബാൽ ടൂർണമെന്റിൽ ക്യാപ്റ്റൻ ശരത് ബാബു നേതൃത്വം കൊടുത്ത ജെ കെ സ്‌ട്രൈക്കേഴ്‌സ് വിജയിച്ചു. ക്യാപ്റ്റൻ ഫവാസ് ന്റെ ടീം മാക് സിഗ്മ റണ്ണേഴ്‌സ് ആയി.

ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, ജുബൈലിലെ സാമൂഹിക പ്രവർത്തകൻ രാജേഷ് കായംകുളം, ടൂർണമെന്റ് സ്പോൺസർമാരായ കാലെക്സ്, ക്‌ളാസ്സിക് റെസ്റ്റോറന്റ് പ്രതിനിധികളും ചേർന്നു വിജയികൾകുള്ള ട്രോഫി കൈമാറി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക