തിരുവനന്തപുരം: മുസ്‌ലിം ലീഗിൻെറ മൂന്നാം സീറ്റ് നഷ്ടം ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ എല്‍ഡിഎഫ്. മലബാർ മേഖലയിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് സിപിഐഎം നേതൃത്വത്തിന്‍റെ തീരുമാനം. അർഹതയുണ്ടെങ്കിലും സീറ്റ് നിഷേധിച്ചുവെന്ന പ്രചാരണത്തിലൂടെ ലീഗ് അണികളിൽ അസംതൃപ്തി സൃഷ്ടിച്ച് വോട്ട് നേടുകയാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം. ലീഗ് യുഡിഎഫ് വിടണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ നേടുക എന്നതും ഇതിന്‍റെ പിന്നിലുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സീറ്റ് കിട്ടാതിരുന്നത് യുഡിഎഫിലെ ഘടക കക്ഷിയായ ലീഗിനാണെങ്കിലും വേദനയത്രയും എൽഡിഎഫിലാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ യുഡിഎഫിനുവേണ്ടി യന്ത്രസമാനമായി പ്രവർത്തിക്കുന്ന ലീഗ് അണികളിൽ അസംതൃപ്തി വിതയ്ക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ തന്ത്രം. അതുവഴി പ്രചാരണത്തിൻെറ വീര്യം കെടുത്തുകയും അസംതൃപ്ത വോട്ടുകൾ ആകർഷിക്കുകയുമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിൻെറ ആദ്യഘട്ടത്തിൽ ലീഗിനെ അവഗണിച്ചു എന്നതാകും മലബാറിൽ ഇടതുമുന്നണിയുടെ മുഖ്യ പ്രചാരണായുധം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ആലോചനയനുസരിച്ചാണ് ലീഗ് വിഷയത്തിൽ പ്രധാന നേതാക്കളെല്ലാം പ്രതികരിക്കുന്നത്. സമസ്ത ബന്ധമുളള കെ എസ് ഹംസയെ സ്ഥാനാർത്ഥിയാക്കിയതു പോലെ ലീഗിന്‍റെ സീറ്റ് നഷ്ടം പ്രചരണവിഷയമാക്കുന്നതും ഇടതുമുന്നണിയെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് പരീക്ഷണമാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




