കണ്ണൂർ: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. പുറത്ത് നിന്ന് അകത്ത് കയറുന്നതിനിടെ വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടച്ചു. ഇതിനിടയിൽ, അതിനടിയിൽ ഉണ്ടായിരുന്ന പാമ്പ് കാൽ തുടയ്ക്കവെ കൊത്തുകയായിരുന്നു.
പാമ്പ് കടിച്ചതെന്ന് മനസിലായ ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ, പിന്നീട് ചികിത്സയിലിരിക്കേ മരണപ്പെടുകയായിരുന്നു. ഭർത്താവ്: ഫക്രുദ്ദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക