കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി; രണ്ടു പേർ പിടിയിൽ

0
1997

കൊച്ചി പള്ളുരുത്തിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ലാൽജു കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ലാൽജുവിനെ കുത്തിയ ഫാജിസിനെ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപമായിരുന്നു ആക്രമണം. കത്തിക്കുത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റയാൾ ചികിത്സയിലാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക