ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം; കൊച്ചിയിൽ നാളെ നിർണായക യോഗം

0
1378

ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല: കെ സി വേണുഗോപാൽ,

‘ലീഗ് ഇടഞ്ഞാൽ വിജയത്തെ ബാധിക്കും, മുന്നാം സീറ്റ് ആവശ്യത്തിന് ഉടൻ പരിഹാരം കാണണം’; കെ.മുരളീധരൻ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൂന്നാം സീറ്റിൽ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിർണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തിൽ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഫോൺ വഴി ചർച്ചകൾ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.

ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയരാറുണ്ട്. ഇത്തവണയും വിവാദം ശക്തമാണ്. ലീഗിലെ പ്രബലരായ നേതാക്കളില്‍ പലരും സ്വപ്നം കാണുന്ന മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് വര്‍ഷങ്ങളായി തങ്ങളുയര്‍ത്തുന്ന മൂന്നാം സീറ്റ് എന്ന ആവശ്യം ഇനിയും അംഗീകരിക്കാത്ത കോണ്‍ഗ്രസിനൊപ്പം ഇനിയും തുടരേണ്ടതുണ്ടോ എന്ന തരത്തിലുള്ള വികാരം അണികള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

കോണ്‍ഗ്രസിന്റെ അവഗണന ഒരു ഭാഗത്തും സിപിഐഎം മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ മറുഭാഗത്തും വരുമ്പോള്‍ മുന്നണി മാറ്റം ഇന്നല്ലെങ്കില്‍ നാളെ സാധ്യമാകുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തില്‍ ചിലരുടെ കണക്കുകൂട്ടല്‍. നാല് ലോക്‌സഭാ സീറ്റും മുപ്പത് നിയമസഭാ സീറ്റുകളും ലീഗിന് ഓഫര്‍ ചെയ്താണ് സിപിഐഎമ്മിന്റെ കാത്തിരിപ്പെന്നാണ് ലീഗിലെ തന്നെ സ്വകാര്യ സംസാരം.

ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല: കെ സി വേണുഗോപാൽ

ആലപ്പുഴ: മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സഖ്യമില്ലെങ്കിലും പഞ്ചാബിൽ ഇൻഡ്യ മുന്നണി ജയിക്കും. ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. ആലപ്പുഴയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. പാർട്ടി തീരുമാനിച്ച് പ്രവർത്തിക്കും. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. അന്നം തരുന്ന കർഷകനെ വെടിവെച്ചുകൊല്ലുന്ന സർക്കാരാണ് കേന്ദ്രസർക്കാർ. കർഷകരെ മർദിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവാക്കുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത്ത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡ് നടന്ന കമ്പനികൾ റെയ്ഡിന് പിന്നാലെ ബിജെപിക്ക് പണം നൽകുകയാണ്. രാമക്ഷേത്രം ബിജെപിയുടെ അഴിമതിയും കഴിവുകേടും മറക്കാനുള്ള ആയുധമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

‘ലീഗ് ഇടഞ്ഞാൽ വിജയത്തെ ബാധിക്കും, മുന്നാം സീറ്റ് ആവശ്യത്തിന് ഉടൻ പരിഹാരം കാണണം’; കെ.മുരളീധരൻ

കൊച്ചി: മുസ്‌ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി.  മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അർഹത സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. അനിശ്ചിതമായി നീളുന്നത് ശരിയല്ല
കോൺഗ്രസിന്റെ ഐക്യം ശ്കതിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ യു ഡിഎഫിൽ ഐക്യം ഉണ്ടാകൂവെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

വടകരയിൽ കെ കെ ഷൈലജ സ്ഥാനാർഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാർട്ടി വടകരയിൽ ജയിക്കില്ലെന്നും കോൺഗ്രസ് 20 ൽ 20 ൽ സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി കാണുന്നു. പരാജയത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക