കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്കെതിരെ കേസ്

0
1600

മുംബൈ: നവജാത ശിശുവിന്റെ വായിൽ ടേപ്പ് ഒട്ടിച്ചു. ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബഹളം വയ്ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ചെയ്തതെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി.

നവജാതശിശുക്കളുടെ ഐസിയുവിൽ ഇത് പതിവാണെന്നും പറഞ്ഞു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രിയയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക