Saturday, 9 November - 2024

‘മോളെപ്പോലെ നോക്കും എന്ന് പറയും പക്ഷേ.. ബ്രെസ്റ്റിൽ കൈ വെക്കും, എന്റെ ശരീരത്തില് മൂപ്പര് ടച്ച് ചെയ്യാത്ത സ്ഥലം ഇല്ല’; എടവണ്ണപ്പാറയിലെ പെൺകുട്ടിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതൽ പരാതികൾ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പരിശീലനത്തിന്റെ ഭാഗമായാണ് സ്പർശിക്കുന്നതെന്നാണ് പറയുകയെന്നും പരാതിക്കാരി

മലപ്പുറം: 17 കാരിയുടെ മരണത്തില്‍ അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വിദ്യാര്‍ത്ഥിനി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കാറുണ്ട് എന്നാണ് മോങ്ങത്തെ വിദ്യാര്‍ത്ഥിനി പറയുന്നത്. സിദ്ദീഖ് അലിക്കെതിരെ മുന്‍പ് പരാതി കൊടുക്കുകയും പിന്നീട് ഭീഷണിയെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ വിദ്യാര്‍ത്ഥിനിക്കും സിദ്ദീഖ് അലിയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്… ‘ ആദ്യം രക്ഷിതാക്കളുടെ വിശ്വാസമാണ് നേടിയെടുക്കുക. എന്റെ മോളെ പോലും നോക്കും എന്നാണ് അവരോട് പറയുക. അവിടെ എത്തുമ്പോള്‍ ഞങ്ങളോട് പറയും ഞാന്‍ പരമഗുരുവാണ്. ശരീരവും മനസും അര്‍പണമനോഭാവമുള്ള കുട്ടികള്‍ക്ക് മാത്രമെ പരമഗുരുവിന്റെ സാന്നിധ്യം കിട്ടുകയുള്ളൂ.

ഈ സാന്നിധ്യം കിട്ടിയാല്‍ മാത്രമെ ജയിക്കാന്‍ പറ്റുകയുള്ളൂ. കരാട്ടെ ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ഇതാണ് പറയുന്നത്. മാറിടത്തില്‍ കൈവെച്ചിട്ട് ഞങ്ങളോട് പറയും ഇവിടെ കൈ വെക്കുന്നത് മനസ് അറിയാന്‍ വേണ്ടിയിട്ടാണ് മനസ് അറിഞ്ഞാല്‍ മാത്രമെ എത്രത്തോളം പെര്‍ഫോം ചെയ്യുമെന്ന് മനസിലാക്കാന്‍ പറ്റൂ. ബ്രീത്തിംഗ് ലെവലും ഹാര്‍ട്ട്ബീറ്റും അറിയാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെയാണ് പറയാറുള്ളത്.

പിന്നെ പതുക്കെ പതുക്കെ ശരീരത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹത്തിന്റെ കൈ എത്തുന്ന സാഹചര്യമാണ് ഉണ്ടായത്. എന്റെ ശരീരത്തില്‍ അയാള്‍ തൊടാന്‍ ബാക്കിയില്ലാത്ത ഭാഗമില്ല എന്ന് തന്നെ തുറന്ന് പറയാം. പരമഗുരു എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് പറഞ്ഞ് തരുന്ന ദിവസം അവിടെ ഉള്ള അധ്യാപികയോട് അയാള്‍ തന്റെ ചുണ്ടില്‍ ചുംബിക്കാന്‍ പറയുകയും അവര്‍ അങ്ങനെ ചെയ്യുകയും ചെയ്തു, അതും ഞങ്ങളുടെ മുന്നില്‍വെച്ച്.

ഞങ്ങളോടും ഇങ്ങനെയാകണം എന്ന് പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം അധ്യാപകന്റെ പക്ഷം നിന്ന് വക്കീല്‍ ഉപ്പയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് കേസ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായത്. എടവണ്ണപ്പാറയില്‍ മരിച്ച കുട്ടിയെ പരിചയമുണ്ട്. ഞാന്‍ അവിടെ പഠിക്കുന്ന സമയത്താണ് ആ കുട്ടിയും പഠിച്ചത്. ആ കുട്ടിയുടെ മരണത്തിലും ഇയാളുടെ ഇടപെടല്‍ ഉണ്ടാകും എന്ന് തോന്നുന്നുണ്ട്.

8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകു പറയുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി റിമാൻഡിലാണ്. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതൽ പരാതികൾ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: