കോഴിക്കോട്: തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിംലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. 25ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ മൂന്നാം സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് നൽകാനും കോൺഗ്രസ് നേതൃത്വം ഒരുക്കമല്ലെന്നും സൂചനകളുണ്ട്.
അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് വ്യക്തമാക്കിയിരുന്നു. ഏത് നിലക്കും കോൺഗ്രസിനെ സമ്മർദ്ദം ചെലുത്തി മൂന്നാം സീറ്റ് വാങ്ങുകയെന്ന നയമാണ് ലീഗ് സ്വീകരിക്കുന്നതെന്നാണ് സൂചന. അതിനിടെ, നിലവിലെ രണ്ട് പാർലമെന്റ് സീറ്റുകളിലും നിലവിലെ എം പി മാരെ തന്നെ മത്സരിപ്പിക്കാൻ ആണ് തീരുമാനം.
എന്നാൽ, മണ്ഡലങ്ങൾ പരസ്പരം മാറിയായിരിക്കും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. അത് പ്രകാരം മലപ്പുറത്തെക്ക് നിലവിലെ പൊന്നാനി എം പി യായ ഇടി മുഹമ്മദ് ബഷീർ മാറുമ്പോൾ മലപ്പുറത്തെ എം പി യായ എം പി അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും ആയിരിക്കും മത്സരിക്കുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




