17 വയസ്സുകാരി ചാലിയാറിൽ മുങ്ങിമരിച്ച സംഭവം: ‌കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

0
3163

‘സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്’, സഹോദരി വെളിപ്പെടുത്തി

എടവണ്ണപ്പാറ/മലപ്പുറം: ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ‌‌തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആറു മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു.

അയൽവാസികളിൽ ചിലർ അടുത്തേക്കു ചെന്നപ്പോൾ മുഖംനൽകാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.

ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കിയതായി റിപ്പോർട്ടർ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

കരാട്ടെ മാസ്റ്റർക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി റിപ്പോർട്ടറിനോട് പറഞ്ഞത്. ‘സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്’, സഹോദരി വെളിപ്പെടുത്തി. സിദ്ധീഖ് അലിക്കെതിരെ മറ്റൊരു പോക്സോ കേസ് ഉണ്ടെന്നാണ് വിവരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക