റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ വോട്ടുകൾ കൂടി ഉൾപ്പെടുത്തി വീണ്ടും വോട്ടുകൾ എണ്ണുന്നത് ആം ആദ്മി പാർട്ടിക്കും കോൺഗ്രസ് സഖ്യത്തിനും മേയർ തെരഞ്ഞെടുപ്പിൽ വ്യക്തമായ വിജയം നൽകും.
ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് വിധിച്ച സുപ്രിം കോടതി അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കുമെന്നും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അനിൽ മസീഹ് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ രൂക്ഷ വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഉയർത്തിയത്.
പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകൾ സുപ്രിം കോടതിപരിശോധിച്ചതിന് പിന്നാലെയാണ് ഉത്തരവിട്ടത്. പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെന്നും കോടതി പറഞ്ഞു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ വീഡിയോയിൽ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തതിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർ അനിൽ മസീഹ് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി.
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ രൂക്ഷ വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഉയർത്തിയത്. റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ വോട്ടുകൾ കൂടി ഉൾപ്പെടുത്തി വീണ്ടും വോട്ടുകൾ എണ്ണുന്നത് ആം ആദ്മി പാർട്ടിക്കും കോൺഗ്രസ് സഖ്യത്തിനും മേയർ തെരഞ്ഞെടുപ്പിൽ വ്യക്തമായ വിജയം നൽകും.
ബാലറ്റ് പേപ്പുകൾ വികൃതമാക്കിയതിന് തുടർന്നാണ് നിങ്ങൾ അടയാളം രേഖപ്പെടുത്തിയത് എന്ന് ഇന്നലെ പറഞ്ഞു. എവിടെയാണ് ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയിരിക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറോട് സുപ്രിം കോടതി ചോദിച്ചു. പ്രിസൈഡിങ് ഓഫീസർ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഷേക് മനു സിംഗ് വി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




