ഉള്ളി ക്ഷാമം രൂക്ഷം, അതിനിടയിൽ തരികിടയുമായി പ്രവാസികൾ; കള്ളി വെളിച്ചത്തായതോടെ പ്രവാസികള്‍ അറസ്റ്റില്‍

0
5766

റിയാദ്: ഉള്ളിക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തരികിടയുമായെത്തിയ പ്രവാസികളെ നഗരസഭ പിടികൂടി. വെയര്‍ഹൗസില്‍ നിന്ന് കേടായ സവാള നല്ല ഉള്ളിയുമായി കൂട്ടിക്കലർത്തി വിൽപ്പനക്ക് ശ്രമിച്ച പ്രവാസികളെയാണ് നഗരസഭ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറൻ സഊദിയിലെ തബൂക്ക് നഗരസഭയിലാണ് സംഭവം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേടായ സവാളയും നല്ല സവാളയും കൂട്ടിക്കലര്‍ത്തുകയാണ് വെയര്‍ഹൗസില്‍ വിദേശ തൊഴിലാളികള്‍ ചെയ്തിരുന്നത്. തബൂക്ക് നഗരസഭക്കു കീഴിലെ ജനൂബ് ബലദിയയും സുരക്ഷാ വകുപ്പുകളും സഹകരിച്ച് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ കേടായ 1,600 കിലോ സവാളയും പിടിച്ചെടുത്തു. നല്ല ഉള്ളിയോടൊപ്പം ചേർത്ത് ഉപയോക്താക്കള്‍ക്ക് വില്‍ക്കാനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്

അനുയോജ്യമല്ലാത്ത സാഹചര്യചത്തില്‍ സൂക്ഷിച്ച 287 കാര്‍ട്ടണ്‍ പച്ചക്കറികളും വെയര്‍ഹൗസില്‍ നിന്ന് പിടികൂടി. സ്ഥാപന അധികൃതര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് നഗരസഭ അറിയിച്ചു. നേരത്തെയും തബൂക്കില്‍ ജനവാസ കേന്ദ്രത്തിലെ വെയര്‍ഹൗസില്‍ മൂന്നു ടണ്ണിലേറെ വരുന്ന സവാള ശേഖരം പൂഴ്ത്തിവെച്ച നിയമ ലംഘകരായ വിദേശ തൊഴിലാളികളെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടിയിരുന്നു. വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ വേണ്ടിയാണ് വിദേശികള്‍ വന്‍തോതില്‍ സവാള ശേഖരം പൂഴ്ത്തിവെച്ചത്.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും വിദേശികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മറ്റൊരു സംഭവത്തില്‍ അല്‍ബാഹയില്‍ നിന്ന് വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരം വാണിജ്യ മന്ത്രാലയ സംഘം പിടികൂടി. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ബോട്ടിലുകളില്‍ നിറച്ച് വില്‍പനക്ക് സൂക്ഷിച്ച ഉറവിടമറിയാത്ത, വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരമാണ് പിടികൂടിയത്. റെയ്ഡിനിടെ 700 ലേറെ ബോട്ടില്‍ വ്യാജ എന്‍ജിന്‍ ഓയില്‍ പിടികൂടി. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക